ഫർസാനയുടെ മാല അഫാൻ പണയം വച്ചു; പകരം നൽകിയത് മുക്കുപണ്ടം
Thursday, February 27, 2025 7:15 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഫാൻ തന്റെ കാമുകി ഫർസാനയുടെ മാല പണയം വച്ചിരുന്നുവെന്ന് കണ്ടെത്തി അന്വേഷണ സംഘം.
ഈ മാലയ്ക്ക് പകരം മുക്കുപണ്ടമാണ് അഫാൻ മടക്കി നൽകിയിരുന്നത്. മാല എടുത്ത് തരണമെന്ന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പോലീസ് പറയുന്നു.
അതേസമയം, അഫാന്റെ കുടുംബത്തിന്റെ കട ബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും.
സഹോദരൻ അഫ്സാൻ, കാമുകി ഫർസാന, മുത്തശി സൽമാവീബി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിത എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.