മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; അധ്യാപകൻ നിലത്തുവീണ് മരിച്ചു
Thursday, February 27, 2025 6:23 AM IST
തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയ കായിക അധ്യാപകൻ നിലത്തുവീണ് മരിച്ചു. തൃശൂർ റീജനൽ തീയറ്ററിനു മുന്നിലാണ് സംഭവം.
പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും നാടകോത്സവം കാണാനെത്തിയതിനിടെയാണ് സംഭവമുണ്ടായത്. രാജു മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.