വന്യജീവി ആക്രമണം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
Thursday, February 27, 2025 6:02 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
വനം, ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, റവന്യു, ആരോഗ്യം, ജലസേചനം എന്നീ വകുപ്പു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡിജിപി, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിൽ നിരവധി ജീവനുകളാണ് അടുത്തിടെ തന്നെ നഷ്ടമായത്. ആറളം ഫാമിൽ കഴിഞ്ഞ ദിവസം ദമ്പതികൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളി (80), ഭാര്യ ലീല (72) എന്നിവരെയാണ് ആന ചവിട്ടിയരച്ചത്.