വ​ത്തി​ക്കാ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. മാ​ർ​പാ​പ്പ​യ്ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്ന​ത് തു​ട​രു​ന്ന​താ​യും നി​ല​വി​ൽ ശ്വ​സ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ക​ഴി​ഞ്ഞ 14നാ​ണ് മാ​ർ​പാ​പ്പ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യ്ക്കാ​യി മാ​ർ​പാ​പ്പ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ലാ​ണ് തു​ട​രു​ന്ന​ത്.

അ​തേ​സ​മ​യം, മാ​ർ​പാ​പ്പ​യു​ടെ രോ​ഗ​മു​ക്തി​ക്കാ​യി ലോ​ക​മെ​ങ്ങും പ്രാ​ര്‍​ഥ​ന​ക​ള്‍ തു​ട​രു​ക​യാ​ണ്. മാ​ർ​പാ​പ്പ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ഏ​താ​നും ദി​വ​സ​മാ​യി വി​ശ്വാ​സീ​സ​മൂ​ഹം കൂ​ട്ട​മാ​യെ​ത്തി ജ​പ​മാ​ല​യ​ർ​പ്പി​ച്ചും മ​റ്റും പ്രാ​ർ​ഥി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.