ഡൽഹിയിൽ മാളിലെ തീയറ്ററിൽ തീപിടിത്തം
Thursday, February 27, 2025 3:17 AM IST
ന്യൂഡൽഹി: സാകേത് സെലക്റ്റ് സിറ്റി മാളിൽ തീയറ്ററിൽ തീപിടിത്തം. പിവിആർ തിയറ്ററിലാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തീയറ്ററിലെ സ്ക്രീനിൽ തീപിടിത്തമുണ്ടായത്.
തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതോടെ മാളിയിലെ തീയറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവച്ചു.