ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി, മേ​ലേ​ചി​റ​ക്ക​ര, പി​ലാ​ക്കാ​വ് മൂ​ന്നു റോ​ഡ് ഭാ​ഗം, മ​ണി​യം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ 48 മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച വ​രേ​യാ​യി​രു​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​ക​ൾ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ക​ടു​വ ദൗ​ത്യ​ത്തി​ലെ അ​ടു​ത്ത 48 മ​ണി​ക്കൂ​ർ അ​തീ​വ നി​ർ​ണാ​യ​ക​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പോ​ലീ​സി​ലെ ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​രെ​യും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വെ​ടി​വെ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് വൈ​കി​യി​ട്ടി​ല്ല. പ്രൊ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ ഉ​ത്ത​ര​വി​റ​ക്കാ​നാ​കൂ. സ്ഥ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ശ​ക്ത​മാ​ക്കും. വി​ശ​ന്നു ന​ട​ക്കു​ന്ന ന​ര​ഭോ​ജി ക​ടു​വ​യാ​ണ​ത്. അ​തി​നാ​ൽ ത​ന്നെ ശ​ബ്ഗ​ദ​മു​ണ്ടാ​ക്കി ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യി​ല്ല.

സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തെ കാ​ണു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ദൗ​ത്യ​ത്തി​നാ​യി 50 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.