സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറുമെന്നാണ് പ്രതീക്ഷ: ധനമന്ത്രി
Sunday, January 26, 2025 6:43 PM IST
കൊല്ലം: റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരും.
ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂ. വ്യാപാരികൾ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണവും പരിഹരിച്ചിട്ടുണ്ട്.
കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.