ശ്രീലങ്കൻ നാവികസേന 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു
Sunday, January 26, 2025 2:39 PM IST
ചെന്നൈ: ശ്രീലങ്കൻ നാവിക സേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
രാമേശ്വരത്തുനിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു.
അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിൽവച്ചാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്ക വീണ്ടും കസ്റ്റഡിയിൽ എടുത്തു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ 33 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.