പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികൾ മരിച്ചു
Sunday, January 26, 2025 9:40 AM IST
പത്തനംതിട്ട: കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികൾ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്വിജിഎച്ച്എസിലെ വിദ്യാർഥികളായിരുന്നു ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ശനിയാഴ്ച തെരച്ചിൽ ആരംഭിച്ചത്.
കനാലിൽ കുളിക്കാൻ ഇറങ്ങി കാണാതായി എന്ന സംശയത്തിലായിരുന്നു തെരച്ചിൽ. എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.