കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ മ​റ​വി​ല്‍ യു​വ​തി​യി​ല്‍ നി​ന്നു 51.48 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മു​ണ്ടി​ക്ക​ല്‍ താ​ഴം സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് പ്ര​തി കാ​സ​ര്‍​കോ​ട് വി​ദ്യാ​ന​ഗ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​താ​ഷി​നെ (25) ചേ​വാ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

യു​വ​തി​യു​ടെ വാ​ട്‌​സാ​പ് ന​മ്പ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് എ​ന്ന പേ​രി​ല്‍ വ്യാ​ജ ലി​ങ്ക് അ​യ​ച്ചു കൊ​ടു​ത്ത്, ആ​പ് വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ത​ട്ടി​പ്പി​ലൂ​ടെ 2024 ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി 51,48,100 രൂ​പ പ്ര​തി ച​തി​ച്ചു കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ന് പി​ന്നാ​ലെ തു​ക സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ഒ​ൻ​പ​ത് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

അ​തി​ല്‍ ഒ​രു അ​ക്കൗ​ണ്ടി​ല്‍ നി​ന്നും തു​ക ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​ത് കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ് ടൗ​ണി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ല്‍​നി​ന്നു ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി പി​ന്‍​വ​ലി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ലൊ​ക്കേ​ഷ​ന്‍ വി​ദ്യാ​ന​ഗ​ര്‍​ലു​ള്ള വീ​ട്ടി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.