അടിയന്തരപ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ അറിയില്ലേ, മന്ത്രി രാജേഷിന് മറുപടിയുമായി ചെന്നിത്തല
Saturday, January 25, 2025 10:47 AM IST
കൊച്ചി: ബ്രൂവറി അഴിമതി അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എം.ബി. രാജേഷിന്റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്.
പാർലമെന്ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെകുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം. അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതിഷേധം കടുക്കുന്നതിനിടെ നിർഭിഷ്ട പദ്ധതി പ്രദേശത്ത് രമേശ് ചെന്നിത്തല എത്തും. പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച ശേഷം ഇതാദ്യമായാണ് ചെന്നിത്തലയെത്തുന്നത്. വൈകീട്ട് എലപ്പുള്ളിപാറയിൽ ഡിസിസി നടത്തുന്ന പ്രതിഷേധ യോഗവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.