തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് കെ.​സു​ധാ​ക​ര​നെ ഉ​ട​ൻ മാ​റ്റി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഉ​റ​പ്പ്. സു​ധാ​ക​ര​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ദാ​സ് മു​ന്‍​ഷി ന​ട​ത്തു​ന്ന​ത് പു​നഃ​സം​ഘ​ട​നാ ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ താ​ന്‍ അ​റി​യാ​തെ ന​ട​ക്കു​ന്ന നേ​തൃ​മാ​റ്റ ച​ര്‍​ച്ച​ക​ളി​ല്‍ സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്ന് ത​ന്നെ നേ​തൃ​മാ​റ്റ​ത്തി​നാ​യി ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പ​ദാ​സ് മു​ന്‍​ഷി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ പ്ര​ത്യേ​ക​മാ​യി ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

ബെ​ന്നി ബെ​ഹ​നാ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, സ​ണ്ണി ജോ​സ​ഫ്, റോ​ജി എം.​ജോ​ൺ തു​ട​ങ്ങി​യവരുടെ പേ​രു​ക​ൾ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.