കൊ​ല്ലം:​ച​ട​യ​മം​ഗ​ല​ത്ത് കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.ച​ട​യ​മം​ഗ​ലം അ​യ്യ​പ്പ​ൻ​മു​ക്ക് സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി 14കാ​രി​യെ ആ​ക്ര​മി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ പ​തി​നാ​റാം തീ​യ​തി രാ​വി​ലെ​യാ​ണ് വീ​ടി​ന്‍റെ മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന 14 കാ​രി​യെ മ​ദ്യ ല​ഹ​രി​യി​ൽ എ​ത്തി​യ ശ്രീ​കു​മാ​ർ ആ​ക്ര​മി​ച്ച​ത്.

കു​ട്ടി​യു​ടെ മു​ടി​യ്ക്ക് കു​ത്തി​പ്പി​ടി​ച്ച് അ​ടി​ക്കു​ക​യും നി​ല​ത്ത് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യം സ​മീ​പ​ത്തു കൂ​ടി എ​ക്സൈ​സി​ന്‍റെ വാ​ഹ​നം പോ​കു​ന്ന​തു ക​ണ്ട പ്ര​തി സ്ഥ​ല​ത്തു നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​മ്മ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് എ​ത്തി കു​ട്ടി വി​വ​രം പ​റ​ഞ്ഞു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സ് ശ്രീ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു മാ​സം മു​ൻ​പ് പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​രി​യെ​യും പ്ര​തി അ​സ​ഭ്യം പ​റ​ഞ്ഞ​തി​ൽ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ശ്രീ​കു​മാ​ർ കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.