തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഭീ​ക​ര​മാ​ണെ​ന്നും ഇ​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. മ​ല​യോ​ര​ത്തു​ള്ള മ​നു​ഷ്യ​രെ വി​ധി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി ചെ​യ്യു​ന്ന പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നി​ല്ല. മ​തി​ൽ, കി​ട​ങ്ങ്, സൗ​രോ​ർ​ജ വേ​ലി തു​ട​ങ്ങി​വ​യൊ​ന്നും നി​ർ​മി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം താ​ന്‍ വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് മരിച്ചത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍.