കോട്ടയം: മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യു​ടെ ജീ​വ​നെ​ടു​ത്ത ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ടു​വ​യെ വെ​ടി​വ​ച്ചോ അ​ല്ലാ​തെ​യോ പി​ടി​കൂ​ടാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പി​ന്നീ​ട് കാ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ​നി​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍.

സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.