ചെ​ന്നൈ: ന​ട​ൻ വി​ശാ​ലി​നെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്ന് യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​പ​രി​പാ​ടി​യി​ൽ ന​ട​ൻ വി​ശാ​ലി​ന്‍റെ കൈ​ക​ൾ വി​റ​യ്ക്കു​ന്ന​തും സം​സാ​രി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​തു​മാ​യ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

വി​ശാ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​നു ക​ടു​ത്ത പ​നി​യാ​ണെ​ന്നും മൈ​ഗ്രേ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ചി​ല യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ വി​ശാ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തോ​ടെ, ന​ടി​ക​ർ സം​ഘം പ്ര​സി​ഡ​ന്‍റ് നാ​സ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തേ​നാം​പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.