മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സ​മ​യ​ത്തി​ലും മു​റി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ൽ.

ജ​നു​വ​രി 16ന് ​പു​ല​ർ​ച്ചെ 2.30നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. എ​ന്നാ​ൽ ന​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് പു​ല​ർ​ച്ചെ 4.10നെ​ന്നാ​ണ് ആ​ശു​പ​ത്രി രേ​ഖ​ക​ളി​ലു​ള്ള​ത്. ബാ​ന്ദ്ര​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള​ത് 10 -15 മി​നി​റ്റ് യാ​ത്ര മാ​ത്ര​മാ​ണ്.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് സു​ഹൃ​ത്ത് അ​ഫ്സാ​ർ സെ​യ്ദി എ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ മ​ക​നാ​ണ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് നേ​ര​ത്തെ ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

കൂ​ടാ​തെ ന​ട​ന് അ​ഞ്ച് മു​റി​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു. ആ​റ് മു​റി​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ന​ട​ൻ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

മ​ക്ക​ളു​ടെ മു​റി​യി​ൽ എ​ത്തി​യ അ​ക്ര​മി​യെ താ​ൻ ത​ട​ഞ്ഞ് മു​റു​കെ പി​ടി​ച്ചെ​ന്നാ​ണ് ന​ട​ന്‍റെ മൊ​ഴി. കൈ ​അ​യ​ഞ്ഞ​പ്പോ​ൾ അ​ക്ര​മി പി​ൻ​വ​ശ​ത്ത് തു​ട​രെ കു​ത്തി. അ​ക്ര​മി ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ന​ഴ്സ് ഏ​ലി​യാ​മ്മ ഫി​ലി​പ്പ് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നും ന​ട​ന്‍റെ മൊ​ഴി​യി​ലു​ണ്ട്.