വഖഫ് നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല; പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു: ഫ്രാൻസിസ് ജോർജ് എംപി
Thursday, January 23, 2025 10:44 PM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ് എന്നും ഫ്രാൻസിസി ജോർജ് പറഞ്ഞു.
നിയമഭേദഗതി ബില്ല് പാർലമെന്റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്റെ പാർട്ടിക്കും ഉള്ളത്.
മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സമരപന്തലിൽ പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.