കൊ​ല്ലം: സ​ഹോ​ദ​രി​യു​മാ​യു​ള്ള സ്വ​ത്ത് ത​ര്‍​ക്ക കേ​സി​ല്‍ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. ​ഒ​രു​പാ​ട് ക​ള്ള​ങ്ങ​ൾ പ​റ​ഞ്ഞാ​ലും ഒ​ടു​വി​ൽ സ​ത്യം തെ​ളി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ത​ന്നേ​ക്കു​റി​ച്ച് വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം തെ​റ്റാ​യി​രു​ന്നു എ​ന്ന് കാ​ലം തെ​ളി​യി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പി​താ​വ് ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള ത​യാ​റാ​ക്കി​യ വി​ല്‍​പ​ത്ര​ത്തി​ലെ ഒ​പ്പു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന സ​ഹോ​ദ​രി ഉ​ഷ​യു​ടെ വാ​ദ​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. വി​ല്‍​പ​ത്ര​ത്തി​ലെ ഒ​പ്പു​ക​ള്‍ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

വി​ല്‍​പ​ത്ര​ത്തി​ലെ ഒ​പ്പ് ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടേ​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ഷ കൊ​ട്ടാ​ര​ക്ക​ര മു​ന്‍​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​വ​സാ​ന​കാ​ല​ത്ത് ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ആ​രോ​ഗ്യം വ​ള​രെ മോ​ശ​മാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ഗ​ണേ​ഷ് വ്യാ​ജ ഒ​പ്പി​ട്ട് സ്വ​ത്ത് ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു ഉ​ഷ​യു​ടെ വാ​ദം. ഇ​തോ​ടെ വി​ല്‍​പ​ത്ര​ത്തി​ലെ ഒ​പ്പു​ക​ള്‍ കോ​ട​തി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.