കോ​ൽ‌​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ വ​നി​താ ഡോ​ക്‌​ട​റെ അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി സ​ഞ്ജ​യ് റോ​യി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കോ​ല്‍​ക്ക​ത്ത​യി​ലെ സി​യാ​ല്‍​ഡ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ശി​ക്ഷാ​വി​ധി തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​കും.

കൊ​ല​പാ​ത​കം ചെ​യ്‌​തെ​ന്ന കാ​ര്യം പ്ര​തി കോ​ട​തി​യി​ല്‍ നി​ഷേ​ധി​ച്ചു. താ​ന്‍ രു​ദ്രാ​ക്ഷം ധ​രി​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ദം. കു​റ്റ​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഫോ​റ​ന്‍​സി​ക് തെ​ളി​വു​ക​ള്‍ പ്ര​തി ചെ​യ്ത കു​റ്റം തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് അ​ർ​ധ​രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ വി​ശ്ര​മി​ച്ചി​രു​ന്ന ഡോ​ക്‌​ട​റെ ഇ​വി​ടു​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 57 ദി​വ​സം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു​ശേ​ഷ​മാ​ണ് കേ​സി​ൽ ഇ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ 12 നു ​തു​ട​ങ്ങി​യ വി​ചാ​ര​ണ​യി​ൽ 50 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു. സി​ബി​ഐ​യാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക്ക് തൂ​ക്കു​ക​യ​ർ ഉ​റ​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞി​രു​ന്നു.