തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത കാ​പ്സ്യൂ​ളി​ൽ മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി. ശ്വാ​സം​മു​ട്ട​ലി​ന് ന​ൽ​കി​യ സി-​മോ​ക്സ് ഗു​ളി​ക​യി​ലാ​ണ് മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി​യ​ത്.

മേ​മ​ല ഉ​രു​ള​കു​ന്ന് സ്വ​ദേ​ശി വ​സ​ന്ത​യ്ക്ക് ല​ഭി​ച്ച മ​രു​ന്നി​ലാ​ണ് സൂ​ചി ക​ണ്ടെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ വ​സ​ന്ത കാ​പ്സ്യൂ​ൾ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ളാ​ണ് സൂ​ചി ക​ണ്ട​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച പ​ക​ലും വ​സ​ന്ത മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നു.​വ്യാ​ഴാ​ഴ്ച്ച രാ​ത്രി ക​ഴി​ക്കാ​നെ​ടു​ത്ത ഗു​ളി​ക​യി​ലാ​ണ് മൊ​ട്ടു​സൂ​ചി ക​ണ്ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ.​ഡ​യ​റ​ക്ട​ർ വ​സ​ന്ത​യു​ടെ മൊ​ഴി​യെ​ടു​ത്തു. മൊ​ട്ടു​സൂ​ചി​യും കാ​പ്സ്യൂ​ളും വി​ശ​ദ പ​രി​ശോ​ദ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.