കർണാടകയിൽ സഹകരണ ബാങ്കിൽ നിന്ന് 10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു
Friday, January 17, 2025 4:40 PM IST
ബംഗളൂരു: കർണാടകയിലെ മംഗലാപുരത്തുള്ള സഹകരണ ബാങ്കിൽ നിന്ന് 10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാൾ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് കവർച്ച നടന്നത്.
ഇന്ന് ഉച്ചയ്ക്ക് മുഖം മൂടി ധരിച്ച് ബാങ്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ബാങ്കിൽ അപ്പോഴുണ്ടായിരുന്ന മുഴുവൻ പണവും സ്വർണവും കൊള്ളയടിക്കുകയായിരുന്നു.
കവർച്ച നടന്ന സമയത്ത് ബാങ്കിലെ സിസിറ്റിവികൾ സർവീസ് ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ബാങ്കിന് അകത്തുള്ള ഒരു ദൃശ്യവും പോലീസിന് ലഭിച്ചില്ല. ബാങ്കിന് പുറത്തുനിന്നുള്ള ഒരു ദൃശ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ.
പുറത്തെ ദൃശ്യം നോക്കി സംഘത്തിൽ ഉണ്ടായിരുന്നത് അഞ്ച് പേരാണെന്ന് സിസിടിവി നോക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിറ്റിവി സർവീസ് ചെയ്യുകയാണെന്ന് അറിയാവുന്ന ബാങ്കുമായി ബന്ധമുള്ള ആർക്കോ ഈ കവർച്ചയിൽ പങ്കുണ്ടെന്നാണ് കരുതുന്നത്.
കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ കാറിൽ മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം.