ബോബി ചെമ്മണ്ണൂരിനെതിരായ നടപടി; സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ: സതീദേവി
Tuesday, January 14, 2025 3:46 PM IST
കോഴിക്കോട്: കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിൽ സന്തോഷമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കലാകുമിതെന്ന് സതീദേവി പറഞ്ഞു.
തെറ്റ് ഏറ്റുപറഞ്ഞ പശ്ചാത്തലത്തിലാണ് ജാമ്യം. കോടതി നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ട്.
സമൂഹ മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പോലീസ് നടപടിയെടുക്കണം. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും സതീദേവി വ്യക്തമാക്കി.