ചെ​ന്നൈ: പോ​ക്സോ കേ​സി​ൽ ത​മി​ഴ്‌​നാ​ട് ബി​ജെ​പി സാ​മ്പ​ത്തി​ക​വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ എം.​എ​സ്. ഷാ ​അ​റ​സ്റ്റി​ൽ. മ​ധു​ര സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ അ​ച്ഛ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

സ്‌​കൂ​ള്‍​വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളു​ടെ ഫോ​ണി​ലേ​ക്ക് ഷാ ​തു​ട​ര്‍​ച്ച​യാ​യി അ​ശ്ലീ​ല​സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ചെ​ന്നും ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഷാ​ക്കെ​തി​രെ മ​ധു​ര സൗ​ത്തി​ലെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ച്ഛ​ൻ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​മാ​യി ഷാ​യ്ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ ഭാ​ര്യ ഇ​തി​നു​വേ​ണ്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കി​യും ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി​യു​മാ​ണ് ഷാ ​ത​ന്‍റെ ഭാ​ര്യ​യു​മാ​യി അ​ടു​ത്ത​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​ക്കും ഷാ​യ്ക്കു​മെ​തി​രെ പോ​ക്സോ കേ​സ് ചു​മ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഷാ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ല്‍ ഹ​ർ​ജി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന് അ​നു​മ​തി​ന​ല്‍​കി. പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഷാ ​തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.