ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി മ​ര്‍​ലേ​ന​യ്‌​ക്കെ​തി​രേ കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സ്. അ​തേ​സ​മ​യം അ​തി​ഷി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​ര്‍ കേ​ജ​രി​വാ​ള്‍ രം​ഗ​ത്തെ​ത്തി.

പ​ര​സ്യ​മാ​യി സ്വ​ര്‍​ണ​വും സാ​രി​യും വി​ത​ര​ണം ചെ​യ്ത​വ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ത്ത പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യാ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ ഏ​ക​പ​ക്ഷി​യ​മാ​യ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.