കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു​ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​ന് ശേ​ഷം താ​ഴെ​വീ​ണ് സ്വ​ർ​ണം. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 58,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,330 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം സ്വ​ര്‍​ണ​വി​ല ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച 58,720 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി. ര​ണ്ടാ​ഴ്ച കൊ​ണ്ട് 1,500 രൂ​പ​യി​ലേ​റെ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ ഇ​ടി​വ്.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് ഡി​സം​ബ​ർ മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളും ഡോ​ള​ര്‍ ദു​ര്‍​ബ​ല​മാ​യ​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ച്ച​ത്.