ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​ൻ​പ​തു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ​ജ​യി​ലി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

കു​റ്റ​വാ​ളി​ക​ളാ​യ ര​ഞ്ജിത്ത്, സു​ധീ​ഷ് ശ്രീ​രാ​ഗ്, അ​നി​ൽ കു​മാ​ർ, സ​ജി, അ​ശ്വി​ൻ, പീ​താം​ബ​ര​ൻ, സു​ബീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ജ​യി​ൽ മാ​റ്റി​യ​ത്.

ഇ​ന്ന് രാ​വി​ലെ 8.15 ന് ​വി​യ്യൂ​രി​ൽ നി​ന്ന് കു​റ്റ​വാ​ളി​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ൻ​പ​തു പേ​ർ​ക്കും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം സിബിഐ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.