ന്യൂ​ഡ​ല്‍​ഹി: ഒ​രു രാ​ജ്യം ഒ​രു​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ സ​ര്‍​ക്കാ​രി​ന് ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലേ ഭ​ര​ണ​ഘ​ടാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ള്‍ പാ​സാ​ക്കി​യെ​ടു​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി.

ബി​ല്ലു​ക​ള്‍ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ കേ​വ​ല​ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച​ത്. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് വേ​ണ്ട​തെ​ന്നും കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ മാ​ണി​ക്കം ടാ​ഗോ​ര്‍, ശ​ശി ത​രൂ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ ആ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 129-ാം ഭേ​ദ​ഗ​തി എ​ന്ന പേ​രി​ലാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 82, 83, 172, 327 എ​ന്നീ അ​നു​ച്ഛേ​ദ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്നു എ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ബി​ൽ അ​വ​ത​ര​ണം വോ​ട്ടെ​ടു​പ്പി​ലൂ​ടെ പാ​സാ​ക്കി. 269 എം​പി​മാ​ർ ബി​ല്ലി​നെ അ​നൂ​കൂ​ലി​ച്ച​പ്പോ​ൾ 198 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തു.

ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു ബി​ല്‍ അ​വ​ത​ര​ണം.​ലോ​ക്‌​സ​ഭാ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​ന്നി​ച്ചാ​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ ബി​ല്‍. ജ​മ്മു കാ​ഷ്മീ​ര്‍, ഡ​ല്‍​ഹി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ഇ​തേ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ ബാ​ധ​ക​മാ​ക്കു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ബി​ല്‍.