എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം; മധ്യവയസ്കന് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
Saturday, December 14, 2024 11:18 PM IST
കോഴിക്കോട്: പോക്സോ കേസിൽ മധ്യവയസ്കന് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്മണിയില് വീട്ടില്‍ ലിനീഷി(43)നെയാണ് കോടതി ശിക്ഷിച്ചത്.
കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
എട്ടുവയസുള്ള പെണ്‍കുട്ടിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടി ഒരു ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.