കനിമൊഴി വയനാടിനായി സംസാരിച്ചപ്പോൾ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി കഥകളി ആംഗ്യം കാണിച്ചു: ജോൺ ബ്രിട്ടാസ്
Saturday, December 14, 2024 11:04 PM IST
ന്യൂഡൽഹി: വയനാട് ദുരന്തത്തിലെ രക്ഷാ പ്രവർത്തനത്തിനു കേന്ദ്രം പണം ആവശ്യപ്പെട്ടതിനെതിരേ ജോൺ ബ്രിട്ടാസ് എംപി. നടപടിക്ക് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
കനിമൊഴി എംപി വയനാടിന് വേണ്ടി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കഥകളി ആംഗ്യം കാണിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നു. കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.