തൃ​ശൂ​ർ: വ​യ​നാ​ട് ദു​ര​ന്ത സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​തി​ന് കേ​ന്ദ്രം പൈ​സ ചോ​ദി​ച്ച​ത് വ്യാ​ജ ക​ഥ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. തെ​റ്റാ​യ പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ര വാ​ർ​ത്ത​ക​ൾ വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. വി​വി​ധ വ​കു​പ്പു​ക​ൾ സ​ഹാ​യം ന​ൽ​കു​മ്പോ​ൾ അ​തി​നു​ള്ള പ​ണം ന​ൽ​ക​ണം. കാ​ലാ കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന കാ​ര്യ​മാ​ണ് ഇ​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തെ കേ​ന്ദ്രം പി​ഴി​യു​ന്നു എ​ന്ന പ​ച്ച​ക​ള്ളം കു​റെ​യാ​യി തു​ട​രു​ന്നു. എ​ല്ലാം ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​മാ​ണ്. ഒ​രു ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​മ്പോ​ൾ പ​ണം കൊ​ടു​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.