കേന്ദ്രം കേരളത്തോട് പകപോക്കുന്നു; വയനാടിനായി ബിജെപി എംപി ഒഴികെ കേരളത്തിലെ എല്ലാ എംപിമാരും ഒന്നിച്ചു: മുഖ്യമന്ത്രി
Saturday, December 14, 2024 10:40 PM IST
കൊച്ചി: വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരും ഒന്നിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കേന്ദ്ര സർക്കാര്‍ പ്രതികാര മനോഭാവം കാട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബിജെപിക്ക് കേരളത്തോട് ശത്രുത. കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എംപിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്.
ഇനിയും കേന്ദ്രത്തോട് സംസാരിക്കും. അല്ലാതെ എന്ത് ചെയ്യും?. ജനങ്ങൾ ഇതൊക്കെ തിരിച്ചറിയണം. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിന് കേരളം എതിരല്ല. എന്നാൽ കേരളവും അതുപോലൊരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വയനാട്ടിൽ സഹായം വാഗ്ദാനം ചെയ്ത ഒരുപാട് വ്യക്തികളും സംഘടനകളും സർക്കാരുകളുമുണ്ട്. പ്രഖ്യാപിച്ച ടൗൺഷിപ്പ് തന്നെ വയനാട്ടിൽ ഉയരും. ലോകത്തിന് മാതൃകയായ ടൗൺഷിപ്പാകും ഉണ്ടാക്കുക. നടപ്പാക്കാൻ പറ്റുന്നതേ ഇടത് സർക്കാർ പറയുവെന്നും പിണറായി പറഞ്ഞു.