ഐഎസ്എൽ; മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി
Saturday, December 14, 2024 10:27 PM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. 3-2നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
കളിയുടെ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് മികച്ച രണ്ട് അവസരങ്ങൾ സൃഷ്ടിക്കാനായി.
33 ആം മിനിറ്റിൽ ജെയ്മി മക്ലിറനിലൂടെ മോഹൻ ബഗാൻ ആദ്യ ഗോൾ നേടി. പിന്നാലെ 51 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ജെസൂസ് ജിമെനിസിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കണ്ടെത്തിയത്.
തൊട്ടുപിന്നാലെ 77 ആം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. തുടർന്ന് 86 ആംമിനിറ്റിൽ മോഹൻ ബഗാൻ താരം ജാസൺ കമ്മിംഗ്സ് വലകുലുക്കിയതോടെ കളി സമനിലയിലെത്തി.
തുടർന്ന് ഇഞ്ചുറി ടൈമിലായിരുന്നു മോഹൻ ബഗാന്റെ വിജയ ഗോൾ പിറന്നത്. ആൽബർടോ റോഡ്റിഗസിന്റെ ലോംഗ് റേഞ്ച് മോഹൻ ബഗാന് വിജയം സമ്മാനിക്കുകയായിരുന്നു.