വാഹനാപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു
Saturday, December 14, 2024 9:51 PM IST
കാസർഗോഡ്: വാഹനാപകടത്തിൽ ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജ് (40) ആണ് മരിച്ചത്.
കാസർഗോഡ് ബന്തിയോടുവച്ചാണ് അപകടമുണ്ടായത്. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് മരിച്ച ധൻരാജ്.
ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ധൻരാജ് അപകടസ്ഥലത്തുതന്നെ മരിച്ചു.