ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു
Saturday, December 14, 2024 9:23 PM IST
സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു. രാജ്യത്ത് അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി.
300 എംപിമാരില്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേരാണ് വോട്ടുചെയ്തത്. 85 പേര് ഇംപീച്ച്മെന്റിനെ എതിർക്കുകയുംചെയ്തതായാണ് വിവരം.
ദക്ഷിണകൊറിയയുടെ പോലീസ് മേധാവി ചൊ ജി ഹൊയെയും നീതിന്യായമന്ത്രി പാര്‍ക്ക് സങ് ജേയെയും പാര്‍ലമെന്റ് നേരത്തേ ഇംപീച്ച് ചെയ്തിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.