കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു; ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം
Saturday, December 14, 2024 8:48 PM IST
നേര്യമംഗലം: കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. നേര്യമംഗലം ചെമ്പൻകുഴിയിൽ ആണ് സംഭവം.
ഇതുവഴി ബൈക്കിൽ വരികയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തിൽ മരിച്ചത്. കോതമംഗലം എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിനി ആൻമേരി (21) ആണ് മരിച്ചത്.
സഹപാഠിയുമായി ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആന പിഴുത് റോഡിലേക്കിട്ട മരം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വീഴുകയായിരുന്നു. യുവാവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.