തി​രു​വ​ന​ന്ത​പു​രം: മു​നന്പ​ത്തെ ഭൂ​മി ആ​രു​ടേ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ന്നാ​ൽ മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ ആ​ദ്യ​ത്തെ​നി​ല​പാ​ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രും വ​ഖ​ഫ് ബോ​ർ​ഡും തീ​രു​മാ​നി​ച്ചാ​ൽ പ​ത്ത് മി​നി​റ്റി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്ക് കു​ട​പി​ടി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ എ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് കേ​ന്ദ്രം പ​ണം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പ​ണം ചോ​ദി​ക്കു​ന്ന​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു​തു​ല്ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മിയാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​സ്‌ലീം ലീ​ഗ് നേ​താ​വ് കെ. ​എം. ഷാ​ജി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫി​ലെ പ്രധാന കക്ഷിയായ കോൺഗ്രസിന്‍റെ ​ഉൾപ്പെടെ നി​ല​പാ​ടിൽനിന്ന് വിഭിന്നമായിരുന്നു ലീഗിന്‍റെ ഈ നിലപാട്.