സ്കൂളിലെ ജലസംഭരണി തകർന്ന് മൂന്ന് വിദ്യാർഥികൾ മരിച്ചു
Saturday, December 14, 2024 4:12 PM IST
ന്യൂഡൽഹി: സ്കൂളിലെ ജലസംഭരണി മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അരുണാചൽ പ്രദേശിലെ നഹർലാഗൂണിൽ സെന്റ് അൽഫോൻസ സ്കൂളിൽ ആണ് സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. വിദ്യാർഥികൾ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലസംഭരണിയുടെ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.