ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Saturday, December 14, 2024 3:20 PM IST
പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി.എം. രാജനാണ് (68) മരിച്ചത്.
മലകയറുന്നതിനിടെയാണ് അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.