കർഷക ഡൽഹി ചലോ മാർച്ചിൽ സംഘർഷം
Saturday, December 14, 2024 1:31 PM IST
ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ സംഘർഷം. കർഷകർ ഡൽഹി അതിർത്തി കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. അതിർത്തിയിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ്.
ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽനിന്ന് മാർച്ച് ആരംഭിച്ചത്. ഒരാഴ്ചത്തെ ഇടവേളക്കുശേഷമാണ് ഡൽഹിയിലേക്ക് കർഷകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ അനുവദിക്കുക, വൈദ്യുതി നിരക്ക് വർധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധ മാർച്ച്.