കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ചു.

താ​മ​ര​ശേ​രി പൂ​നൂ​ര്‍ അ​വേ​ലം സ്വ​ദേ​ശി പ​ള്ളി​ത്താ​യ​ത്ത് ബാ​സി​ത്തി​ന്‍റെ ഭാ​ര്യ ഷ​ഹാ​ന(23) ആ​ണ് മ​രി​ച്ച​ത്.​ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നാ​ല്‍ ഷ​ഹാ​ന​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു.