ശാരീരിക അസ്വസ്ഥത; എല്‍.കെ.അദ്വാനി ആശുപത്രിയില്‍
Saturday, December 14, 2024 12:58 PM IST
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയെ ശാരീരിയ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ന്യൂറോളജി ഡിപ്പാർട്ട്മെന്റിലെ ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്.