ഹാ​മി​ൽ​ട​ണ്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ആ​ദ്യ​ദി​നം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 315 റ​ണ്‍​സ് നി​ല​യി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​നാ​യി ഓ​പ്പ​ണ​റു​മാ​ർ മി​ക​ച്ച തു​ട​ക്ക​മാ​ണ് കു​റി​ച്ച​ത്. നാ​യ​ക​ൻ ടോം ​ലാ​തം 63 റ​ണ്‍​സും വി​ല്ലി യം​ഗ് 42 റ​ണ്‍​സു​മെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്.

കെ​യ്ൻ വി​ല്യം​സ​ണ്‍ 44 റ​ണ്‍​സും ടിം ​സൗ​ത്തി 23 റ​ണ്‍​സും നേ​ടി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ൽ സാ​ന്‍റ​ന​ർ പു​റ​ത്താ​കാ​തെ ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇം​ഗ്ല​ണ്ടി​നാ​യി മാ​ത്യു പോ​ട്സും ഗ​സ് അ​റ്റ്കി​ൻ​സ​ണും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബ്രൈ​ഡ​ൻ കാ​ർ​ഡ് ര​ണ്ട് വി​ക്ക​റ്റും ബെ​ൻ സ്റ്റോ​ക്സ് ഒ​രു വി​ക്ക​റ്റും നേ​ടി.