ന്യൂ​ഡ​ൽ​ഹി: ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ് പ്ര​തി സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി ചെ​യ്ത കു​റ്റ​കൃ​ത്യം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഗൗ​ര​വം വ​ലു​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ജാ​മ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ദാ​ര സ​മീ​പ​ന​മാ​ണ് കോ​ട​തി സ്വീ​ക​രി​ക്കു​ന്ന​ത്, എ​ന്നാ​ൽ ഈ ​കേ​സി​ൽ അ​തി​ന് ക​ഴി​യി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സു​പ്രീം കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ചെ​യ്ത കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി അ​റി​യാ​മോ എ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. സാ​ക്ഷി വി​സ്താ​രം പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഹൈ​ക്കോ​ട​തി​യി​ല്‍ പു​തി​യ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നും ജ​സ്റ്റീ​സ് അ​ഭ​യ് എ​സ്. ഓ​ഖ അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് അ​റി​യി​ച്ചു.

പ്ര​തി​ക്ക് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യെ​ന്നും കോ​ട​തി അ​റി​യി​ച്ചു. താ​ൻ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള​ള ആ​ളെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ൽ സ​ന്ദീ​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ പ്ര​തി​യു​ടെ മാ​ന​സി​ക നി​ല​യ്ക്ക് പ്ര​ശ്ന​മി​ല്ലെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.