ഇന്ത്യയിലെ റോഡുകള്‍ അശാസ്ത്രീയം, വെറുതേ ഗൂഗിൾ മാപ്പ് നോക്കി വരച്ചുപോകുകയാണ്: മന്ത്രി ഗണേഷ്
Friday, December 13, 2024 10:07 AM IST
പാലക്കാട്: ഇന്ത്യയിലെ റോഡുകള്‍ അശാസ്ത്രീയമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ദൗര്‍ഭാഗ്യവശാല്‍ പല റോഡുകളും ഡിസൈന്‍ ചെയ്യുന്നത് ഗൂഗിള്‍ മാപ്പിലാണെന്ന് മന്ത്രി പ്രതികരിച്ചു.
ഹൈവേ പണിയുന്നിടത്ത് എന്ജിനിയര്മാക്ക് റോളില്ല. ഓരോ കമ്പനികളാണ് റോഡ് ഡിസൈന്‍ ചെയ്യുന്നത്. പ്രത്യേകിച്ച് ശാസ്ത്രീയവശങ്ങളൊന്നും നോക്കാറില്ല. പ്രാദേശികമായ പ്രശ്നങ്ങള്‍ അറിഞ്ഞുവേണം റോഡ് രൂപകല്പന ചെയ്യാനെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈന്‍ഡ് സ്പോട്ട് കണ്ടെത്തും. വിഷയത്തില്‍ മന്ത്രി റിയാസുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.