കല്ലടിക്കോട് അപകടം; മരിച്ച വിദ്യാർഥിനികളുടെ സംസ്കാരം ഇന്ന്
Friday, December 13, 2024 6:44 AM IST
പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ സംസ്കാരം ഇന്ന് നടക്കും. വിദ്യാർഥിനികളുടെ മൃതദേഹം വീടുകളിൽ എത്തിച്ചിട്ടുണ്ട്. തുടർന്ന് പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്കാരം.
ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽപെട്ടത്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.