പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വാ​ള​യാ൪ ടോ​ൾ പ്ലാ​സ​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​യും ഡ്രൈ​വ​റെ​യും അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.

ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ പ്ര​സാ​ദ് സി. ​നാ​യ​രു​ടെ കാ​റി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​യാ​ളു​ടെ കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച രാ​ത്രി വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ എ​സ് ഐ ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.