തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ മു​ങ്ങി​മ​രി​ച്ചു. പോ​റോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളാ​യ ജ​യ​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഉ​ള്ളൂ​ർ തു​റു​വി​യ്ക്ക​ൽ ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ സു​ഹൃ​ത്തു​ക​ൾ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​യ്ക്കും ര​ണ്ടു പേ​ർ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡിക്കൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.

അതേസമയം ആ​ഴം കൂ​ടു​ത​ലാ​യ​തി​നാ​ൽ ആ​ളു​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങാ​തി​രി​ക്കാ​ൻ കു​ള​ത്തി​ന് ചു​റ്റു​മ​തി​ലും ഗേ​റ്റും ഇ​ട്ടി​രു​ന്നു.