പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ കാ​റി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ പി​ടി​കൂ​ടി. രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യും ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ പ്ര​സാ​ദ് സി. ​നാ​യ​രും ഡ്രൈ​വ​ർ പ്ര​ശാ​ന്തും യാ​ത്ര ചെ​യ്ത കാ​റി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ച​ത്. കാ​റി​ൽ ഒ​രു കാ‍​ർ​ഡ്ബോ‌​ർ​ഡ് പെ​ട്ടി​യി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.

വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ​ണം കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നും വാ​ള​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.