അധ്യക്ഷ സ്ഥാനത്തുനിന്ന് മാറില്ല; ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ.സുധാകരന്
Wednesday, December 11, 2024 11:37 AM IST
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ മാറുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ.സുധാകരന്. ഇത്തരം ചര്‍ച്ചയുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും സുധാകരന് പ്രതികരിച്ചു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ സ്ഥാനത്തുനിന്ന് മാറും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
അതേസമയം കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എവിടെയും ഒരു ചർച്ചയും നിലവിൽ ആരംഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചിരുന്നു. എല്ലാ ഘടകങ്ങളുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കൂവെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിക്ക് അകത്തെ പ്രശ്നങ്ങൾ തീർക്കാൻ ഒരു ഉന്നതാധികാര സമിതി ഉടൻ തന്നെ വിളിച്ചുചേർക്കും. യോഗത്തിൽവച്ചുതന്നെ എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.